
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എം.എം.മണിയുടെ ലീഡ് പതിനായിരം കടന്നു. തൃശൂരും ഇടത്തേക്ക് ചായുന്നു എന്നതാണ് ആദ്യഫല സൂചനകള്‍. തൃശൂരിലെ എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് ലീഡ് ചെയ്യുകയാണ്. തൃശൂരില്‍ ആദ്യ ഘട്ടത്തില്‍ സുരേഷ് ഗോപി ലീഡ് ചെയ്തിരുന്നു എങ്കിലും ഇപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ലീഡ് പിടിച്ചിരിക്കുകയാണ്.
വടകരയില്‍ കെ.കെ.രമ 4252 വോട്ടിന് മുന്നിലാണ്. ഹരിപ്പാട് രമേശ് ചെന്നിത്തല 1841 വോട്ടിന് മുന്നിലാണ്. പാലായിലെ മത്സരഫലം മാറിമറിയുകയാണ്. മാണി.സി.കാപ്പന് ലീഡ് ഉയര്‍ത്തുന്ന കാഴ്ചയാണ് പാലായില്‍ കാണാനാവുന്നത്. പൂഞ്ഞാറില്‍ പി.സി.ജോര്‍ജ് പിന്നിലാണ്. ഈരാറ്റുപേട്ടയിലെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ പി.സി മൂന്നാ സ്ഥാനത്താണ്. പി.സി ഈരാറ്റുപേട്ടയിലെ വോട്ടര്‍മാരുമായി പരസ്യമായി ഏറ്റുമുട്ടിയിരുന്നു. പാലക്കാട് ഇ.ശ്രീധരന് ലീഡ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. 3400ല്‍പരം വോട്ടുകള്‍ക്ക് മുന്നിലാണ് ഇ.ശ്രീധരന്. കൊല്ലത്ത് ഒരു മണിക്കോളം പിന്നില്‍നിന്ന മുകേഷ് 1500 വോട്ടിന് മുന്നിലാണിപ്പോള്‍. പത്തനംതിട്ടയിലെ 5 മണ്ഡലങ്ങളിലും എല്‍.ഡി.എഫ് ആണ് ലീഡ് ചെയ്യുന്നത്. തൃശൂരില്‍ ഇപ്പോള്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുകയാണ്.
കുണ്ടറയില്‍ പി.സി.വിഷ്ണുനാഥ് മേഴ്സിക്കുട്ടിയമ്മയെക്കാള് മുന്നിലാണ്. കണ്ണൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളിലും എല്‍ഡിഎഫ് മുന്നേറ്റമാണ് കാണപ്പെടുന്നത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി, പാലായില്‍ മാണി സി. കാപ്പന്, തൊടുപുഴയില്‍ പി.ജെ ജോസഫ്, കെ. ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വടകരയില്‍ കെ.കെ. രമ എന്നിവരാണ് യുഡിഎഫിന്റെ ലീഡ് ചെയ്യുന്ന പ്രമുഖ നേതാക്കള്‍. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്, അഴീക്കോട് കെ.വി സുമേഷ്, ഏലത്തൂരില്‍ എ.കെ ശശീന്ദ്രന്, തലശ്ശേരിയില്‍ എ.എന്‍. ഷംസീര്‍, പി.വി അന്‍വര്‍ തുടങ്ങിയവര്‍ മുന്നിട്ടുനില്‍ക്കുന്നു. കോന്നിയില്‍ സുരേന്ദ്രന് മൂന്നാം സ്ഥാനത്താണ്.