Breaking News

കെ.കെ.രമയും മാണി.സി.കാപ്പനും മുന്നില്‍; സംസ്ഥാനത്ത് ഇടത് തരംഗം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ.രമയും പാലായില്‍ മാണി.സി.കാപ്പനും ലീഡ് ചെയ്യുന്നു. 4331 വോട്ടിന്റെ ലീഡാണ് കെ.കെ.രമയ്ക്കുള്ളത്. മാണി.സി.കാപ്പന്റെ ലീഡ് 9000 കടന്നു. എറണാകുളം ജില്ലയില്‍ 12 മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നില്‍. കൊച്ചി, കോതമംഗലം മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനാണ് ലീഡ്.
അതേസമയം, സംസ്ഥാനത്ത് ഇടത് തരംഗമെന്ന സൂചനയാണ് ലഭിക്കുന്നത്. കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ നിറഞ്ഞുനില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്‍.ഡി.എ 3 ഇടത്ത് മുന്നിലാണ്. നേമം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് എന്‍.ഡി.എ ലീഡ് ചെയ്യുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *