Breaking News

വക്കം പുരുഷോത്തമന് സ്മരണാഞ്ജലി അർപ്പിച്ചു

വക്കം: കേരളത്തിന്റെ പൊതുരംഗത്തും ദേശീയ രാഷ്ട്രീയത്തിലും വ്യക്തിമുദ്ര പതിപ്പിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറും മന്ത്രിയും നിയമസഭാ സ്പീക്കറും ലോക്‌സഭാ അംഗവുമായിരുന്ന വക്കം ബി. പുരുഷോത്തമന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് വക്കത്തെ കുടുംബവീട്ടിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി അദ്ദേഹത്തിന്റെ പൊതുസേവനങ്ങളെയും രാഷ്ട്രീയ സംഭാവനകളെയും അനുസ്മരിച്ചു.

ചടങ്ങിൽ എ.ആർ. നിസാർ, മാടൻവിള നൗഷാദ്, പാലവിള ജോസ്, കടക്കാവൂർ അശോകൻ, കെ. അശോകൻ, നാസർ മഞ്ചേരി, എസ്.ജി. അനിൽകുമാർ എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പങ്കെടുത്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *