Breaking News

ഓണത്തിരക്കിന് മൈസൂരു–കണ്ണൂർ–ബെംഗളൂരു പ്രത്യേക ട്രെയിനുകൾ; ഓരോ ദിശയിലും രണ്ട് സർവീസുകൾ

മൈസൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് മൈസൂരു–കണ്ണൂർ–ബെംഗളൂരു കാന്റോൺമെന്റ് റൂട്ടിൽ പ്രത്യേക എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ (South Western Railway) അറിയിച്ചു. ഓരോ ദിശയിലും രണ്ട് വീതം സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ട്രെയിൻ നമ്പർ 06227 മൈസൂരു–കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് ഓഗസ്റ്റ് 25-ന് രാത്രി 10.30-ന് മൈസൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂരിലെത്തും. മടക്കയാത്രയിൽ ട്രെയിൻ നമ്പർ 06228 കണ്ണൂർ–ബെംഗളൂരു കാന്റോൺമെന്റ് സ്പെഷ്യൽ എക്സ്പ്രസ് ഓഗസ്റ്റ് 26-ന് വൈകിട്ട് 6.25-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.35-ന് ബെംഗളൂരു കാന്റോൺമെന്റിലെത്തും.

രണ്ടാമത്തെ സർവീസായ ട്രെയിൻ നമ്പർ 06229 മൈസൂരു–കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് ഓഗസ്റ്റ് 29-ന് രാത്രി 11.55-ന് മൈസൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 5.50-ന് കണ്ണൂരിലെത്തും. മടക്ക സർവീസായ ട്രെയിൻ നമ്പർ 06230 കണ്ണൂർ–ബെംഗളൂരു കാന്റോൺമെന്റ് സ്പെഷ്യൽ എക്സ്പ്രസ് ഓഗസ്റ്റ് 30-ന് വൈകിട്ട് 7.45-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10 മണിക്ക് ബെംഗളൂരു കാന്റോൺമെന്റിലെത്തും.

മാണ്ഡ്യ, കെ.ആർ.എസ്. ബെംഗളൂരു, കൃഷ്ണരാജപുരം, ബംഗാരപേട്ട് ജങ്ഷൻ, ജോലാർപേട്ട് , സേലം ജങ്ഷൻ, ഈറോഡ്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ പ്രത്യേക ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടാകും.

ട്രെയിനുകളിൽ ആകെ 20 കോച്ചുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരു എ.സി. ടു-ടയർ, രണ്ട് എ.സി. ത്രീ-ടയർ, ഒമ്പത് സ്ലീപ്പർ ക്ലാസ്, ആറ് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയ്ക്കൊപ്പം രണ്ട് ലഗേജ്-കം-ബ്രേക്ക് വാനുകളും ഉണ്ടായിരിക്കുമെന്ന് റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *