
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാരർക്കും ഓണം ഉത്സവബത്തയായി 8,500 രൂപയും പെൻഷൻകാർക്ക് 3,750 രൂപയും അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ വർഷത്തേക്കാൾ 1,000 രൂപ വീതമാണ് ഏജന്റുമാർക്കും വിൽപ്പനക്കാരർക്കും പെൻഷൻകാർക്കും ഇത്തവണ അധികമായി അനുവദിച്ചിരിക്കുന്നത്.
ഓണം ഉത്സവബത്ത വിതരണം ചെയ്യുന്നതിനായി ആകെ 26,47,11,250 രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
ലോട്ടറി തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം പാലിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് സർക്കാർ അറിയിച്ചു. ലോട്ടറി ക്ഷേമനിധി ബോർഡിലെ 26,980 സജീവ അംഗങ്ങൾക്കും 9,345 പെൻഷൻകാർക്കും വർധിപ്പിച്ച ആനുകൂല്യത്തിന്റെ പ്രയോജനം ലഭിക്കും.
ഏജന്റുമാർക്കും പെൻഷൻകാർക്കും ഒരേസമയം ഒരേ തോതിൽ ഉത്സവബത്ത വർധിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണെന്നും സർക്കാർ വ്യക്തമാക്കി.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

