Breaking News

കൊല്ലമ്പുഴ കുട്ടികളുടെ പാര്‍ക്കില്‍ അതിക്രമിച്ചു കയറിയവരെ കയ്യോടെ പിടികൂടി ചെയര്‍പേഴ്‌സനും സംഘവും

ആറ്റിങ്ങല്‍: കൊല്ലമ്പുഴ കുട്ടികളുടെ പാര്‍ക്കില്‍ അതിക്രമിച്ചു കയറിയവരെ കയ്യോടെ പിടികൂടി ചെയര്‍പേഴ്‌സനും സംഘവും. ഇന്ന് ഉച്ചയോടെയാണ് രണ്ട് യുവാക്കള്‍ പാര്‍ക്കിനുള്ളില്‍ അതിക്രമിച്ചു കയറിയത്. ആറ്റിങ്ങല്‍ സ്വദേശികളായ ഇവര്‍ പാര്‍ക്കിന്റെ സുരക്ഷാഭിത്തി ചാടികടന്നാണ് പാര്‍ക്കിനുളളില്‍ പ്രവേശിച്ചതും കളിക്കോപ്പുകള്‍ ദുരുപയോഗം ചെയ്തതും.
വൈകുന്നേരം 3 മണിക്ക് പാര്‍ക്ക് തുറക്കാനെത്തിയ സുരക്ഷ ജീവനക്കാരനാണ് ഇവരെ ആദ്യം കണ്ടത്. ജീവനക്കാരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി, വൈസ് ചെയര്‍മാന്‍ ജി.തുളസീധരന്‍ പിള്ള, ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ്യ സുധീര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി യുവക്കളോട് സംസാരിച്ചു.
ഇരുവരുടെയും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം താക്കീതു ചെയ്തു വിട്ടു.

കളിക്കോപ്പുകള്‍ 15 വയസില്‍ താഴെ പ്രായമുളള കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ മാത്രമെ അനുവാദമുള്ളൂ. ഇത്തരത്തില്‍ നീയമം ലംഘിക്കുന്നതു ആവര്‍ത്തിച്ചാല്‍ പോലീസിന്റെ സഹായത്തോടെ കര്‍ശന നീയമ നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. കൊവിഡ് കാലഘട്ടത്ത് പാര്‍ക്ക് അടഞ്ഞു കിടന്നിരുന്നപ്പോള്‍ ചില സാമൂഹ്യ വിരുദ്ധര്‍ അതിക്രമിച്ചു കടന്ന് നിരവധി നാശനഷ്ട്ടങ്ങള്‍ വരുത്തിയിരുന്നു. നവീകരിച്ച പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം അതിക്രമിച്ചു കടക്കുന്ന സംഭവം ഒന്നിലധികം തവണ ആവര്‍ത്തിച്ചതിനാലാണ് ചെയര്‍പേഴ്‌സനെ വിവരമറിയിച്ചതെന്നും പാര്‍ക്കിലെ സുരക്ഷാ ജീവനക്കാരന്‍ വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *