
ചെന്നൈ: തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ കേന്ദ്ര സേനയെ പൊലീസ് തടഞ്ഞത് നാടകീയ സംഭവങ്ങള്‍ക്കിടയാക്കി. സേന ഉദ്യോഗസ്ഥരെ സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫിസിന് പുറത്ത് നിര്‍ത്തി. മന്ത്രിയുടെ ഓഫിസില്‍ പരിശോധന പുരോഗമിക്കുകയാണ്.
