Breaking News

മാലിന്യം വലിച്ചെറിയല്‍: വിവരം നല്‍കിയാല്‍ 2500 രൂപ പാരിതോഷികം

തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് വിവരം നല്‍കിയാല്‍ ഇനി സര്‍ക്കാര്‍ വക പാരിതോഷികം ലഭിക്കും. മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനമോ പരമാവധി 2500 രൂപയോ ആണ് നല്‍കുക. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് വിവരം നല്‍കേണ്ടത്. തദ്ദേശ വകുപ്പ് അഡി.ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കി.

മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയവയുടെ ചിത്രമോ വീഡിയോയോ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് വിവരം നല്‍കണം. മാലിന്യം വലിച്ചെറിയുന്നവരെ വ്യക്തമായി തിരിച്ചറിയാനുള്ള എന്തെങ്കിലും സൂചന നല്‍കുന്ന വിവരങ്ങളില്‍ ഉണ്ടാവണം. ഇതിനുള്ള പ്രത്യേക വാട്സ് ആപ്പ് നമ്പര്‍, ഇ മെയില്‍ എന്നിവ അതത് തദ്ദേശ സ്ഥാപനങ്ങള്‍ ഉടന്‍ പരസ്യപ്പെടുത്തും. വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും.

വിവരം കൈമാറിയാല്‍ ഏഴ് ദിവസത്തിനകം തീര്‍പ്പുണ്ടാക്കണം. മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് പിഴ ഈടാക്കിയാല്‍ 30 ദിവസത്തിനകം വിവരം നല്‍കിയ ആളുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി പാരിതോഷികം ട്രാന്‍സ്ഫര്‍ ചെയ്യണം. ഇതുസംബന്ധിച്ച രജിസ്റ്റര്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേകം സൂക്ഷിക്കണം. മൂന്ന് മാസത്തിലൊരിക്കല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ രജിസ്റ്റര്‍ പരിശോധിച്ച് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇ-മെയിലിലോ നേരിട്ടോ നല്‍കാമെന്ന് വര്‍ക്കല മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ വിവരങ്ങള്‍ നല്‍കാനുള്ള ഇ-മെയില്‍ വിലാസം: fecyvarkala2@gmail.com
ചെമ്മരുതി പഞ്ചായത്ത് – വാട്‌സ്ആപ് നമ്പര്‍: 8075652030. ഇ-മെയില്‍ വിലാസം: chemaruthygp@gmail.com
ഇടവ പഞ്ചായത്ത് – ഇ-മെയില്‍ വിലാസം: edavagp2021@gmail.com
വെട്ടൂര്‍ പഞ്ചായത്ത് – വാട്‌സ്ആപ് നമ്പര്‍: 7012163907. ഇ-മെയില്‍ വിലാസം: vettoorgp@gmail.com
ചെറുന്നിയൂര്‍ പഞ്ചായത്ത് – വാട്സ്ആപ് നമ്പര്‍: 9496040747, 9497784133. ഇ-മെയില്‍ വിലാസം: cherugp@gmail.com
പള്ളിക്കല്‍ പഞ്ചായത്ത് – വാട്‌സ്ആപ് നമ്പര്‍: 7025578150. ഇ-മെയില്‍ വിലാസം: pallickalgp@gmail.com

Related posts

Leave a Reply

Your email address will not be published. Required fields are marked *