
ചെറുന്നിയൂർ: ഇന്നുപുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ ചെറുന്നിയൂരിൽ റോഡരികിൽ നിന്നിരുന്ന വൻ അരയാൽ കടപുഴകി വീണു. ഏകദേശം 38 വർഷം പഴക്കമുള്ള അരയാലാണ് നിലംപതിച്ചത്.പഞ്ചായത്ത് ഓഫീസ് കഴിഞ്ഞ് പുത്തൻകടവ് ഭാഗത്താണ് മരം കടപുഴകി വീണത്. അരയാലിന് എതിർവശത്തുള്ള ഓടിട്ട കെട്ടിടത്തിന് മുകളിലൂടെ റോഡിലേക്ക് പതിച്ചതിനെ തുടർന്ന് വൈദ്യുതി കമ്പികളും പോസ്റ്റുകളും തകർന്നു. ഇതോടെ പ്രദേശത്തെ ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
വിവരമറിഞ്ഞെത്തിയ വർക്കല അഗ്നിരക്ഷാസേന ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മരത്തിന്റെ ശാഖകൾ മുറിച്ചുമാറ്റുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. റോഡിന് കുറുകെ വീണുകിടക്കുന്ന വലിയ അരയാൽ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുന്നത് അഗ്നിരക്ഷസേനയ്ക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്.

സംഭവസ്ഥലത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. അഗ്നിരക്ഷാസേനയുടെ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് അധികൃതർ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്.
പുലർച്ചെ ആരംഭിച്ച മരം മുറിച്ചുമാറ്റൽ പ്രവർത്തനങ്ങൾ നാലു മണിക്കൂറിലേറെയായി തുടരുകയാണ്. ഗതാഗതവും വൈദ്യുതി വിതരണവും പൂർണമായും പുനഃസ്ഥാപിക്കാൻ കൂടുതൽ സമയം ആവശ്യമായി വരുമെന്നാണ് അധികൃതർ അറിയിച്ചത്.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …