Breaking News

വർക്കലയിൽ ഇന്നോവ കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

വർക്കല: കിളിത്തട്ടുമുക്ക് ജംഗ്ഷനിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.പാരിപ്പള്ളി സ്വദേശികളായ സീന മൻസിൽ ഷൈൻ (30), പാറവിള വീട്ടിൽ സലീം (28) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവർ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വർക്കല ബലിമണ്ഡപം ഭാഗത്തുനിന്ന് വന്ന വാഹനമാണ് കിളിത്തട്ടുമുക്ക് ജംഗ്ഷനിൽ വച്ച് നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.വാഹനം അമിതവേഗത്തിലായിരുന്നോയെന്നത് ഉൾപ്പെടെ വിവിധ സാധ്യതകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.സംഭവത്തിൽ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *