Breaking News

ഇടവയിൽ പൂവനി പദ്ധതിക്ക് തുടക്കമായി

ഇടവ: വർക്കല ബ്ലോക്ക് പഞ്ചായത്തും ഇടവ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ഓണക്കാല പുഷ്പകൃഷി പദ്ധതിയായ‘പൂവനി’യ്ക്ക് തുടക്കമായി. പദ്ധതിയുടെ ഇടവ ഗ്രാമപഞ്ചായത്ത് വാർഡ് തല ഉദ്ഘാടനം ആറാം വാർഡിലെ ഇലങ്കത്തറയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ നിർവഹിച്ചു.

വൈസ് പ്രസിഡന്റ് പി.സി. ബാബു, ആറാം വാർഡ് അംഗം രവീന്ദ്രൻ നായർ, കൃഷി ഓഫീസർ അനശ്വര ആർ.എസ്., കൃഷി അസിസ്റ്റന്റ് അനീഷ് എസ്. യേശുദാസൻ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഓരോ വാർഡിലും ആയിരം ചെണ്ടുമല്ലി തൈകൾ വീതമാണ് പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ വനിതാ അംഗങ്ങളുമാണ് തൈകൾ നട്ടുവളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നത്. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇടവ കൃഷിഭവൻ വഴിയാണ് തൈകൾ വിതരണം ചെയ്തത്.

വാർഡ് തല ഗ്രൂപ്പുകൾ മുഖേന പൂക്കളുടെ വിളവെടുപ്പും വിപണനവും നടത്തും. ഓണക്കാല വിപണിയെ ലക്ഷ്യമിട്ടാണ് നിലവിൽ ചെണ്ടുമല്ലി തൈകൾ നട്ടുപിടിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *