

വര്‍ക്കല: കര്‍ക്കിടക വാവിന് ബലിതര്‍പ്പണത്തിനെത്തുന്ന ഭക്തജനങ്ങളുടെ തിരക്കും വാഹന ബാഹുല്യവും കണക്കിലെടുത്ത് വര്‍ക്കലയില്‍ ഗതാഗത നിയന്ത്രണം. കാപ്പില്‍ ഭാഗത്തുനിന്നും വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങള്‍ ഇടവ പ്രസ്മുക്കില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ശ്രീയേറ്റ് മാന്തറ, അഞ്ചുമുക്ക് വഴിയും ബസുകള്‍ ഇടവ മൂന്നുമൂല, സംഘംമുക്ക്, അഞ്ചമുക്ക് വഴിയും വര്‍ക്കല ക്ഷേത്രം ഭാഗത്തേക്ക് പോകണം.

പുത്തന്‍ചന്ത, പാലച്ചിറ ഭാഗത്തുനിന്നും വരുന്ന ബസുകള്‍ പുത്തന്‍ചന്ത, മൈതാനം, റെയില്‍വേ സ്റ്റേഷന്‍, പുന്നമൂട്, കൈരളി നഗര്‍ വഴി വര്‍ക്കല ക്ഷേത്രം ഭാഗത്തേക്ക് പോകണം. ബസ് ഒഴികെയുള്ള വാഹനങ്ങള്‍ നിര്‍ദ്ദിഷ്ട പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യണം.

കടയ്ക്കാവൂര്‍ ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങള്‍ ആല്‍ത്തറമൂട്, മൈതാനം, പുത്തന്‍ചന്ത വഴിയും കല്ലമ്പലം ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങള്‍ ആല്‍ത്തറമൂട് മൈതാനം പുത്തന്‍ചന്ത പാലച്ചിറ വഴിയും കാപ്പില്‍ ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങള്‍ ആല്‍ത്തറമൂട്, മൈതാനം, പുന്നമൂട്, ജനതാമുക്ക്, ഇടവ വഴിയും പോകണം.
നടയറ, അയിരൂര്‍ ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങള്‍ ആല്‍ത്തറമൂട്, മൈതാനം, പുന്നമൂട്, ജനതാമുക്ക്, കരുനിലക്കോട്, കണ്ണംബ വഴിയും പോകണം.
കിളിത്തട്ടുമുക്ക് ഭാഗത്തുനിന്നും ആല്‍ത്തറമൂട് ഭാഗത്തേക്കും, ആല്‍ത്തറമൂട്ടില്‍നിന്നും കൈരളി നഗര്‍ ഭാഗത്തേക്കും യാതൊരു വാഹനങ്ങളും അനുവദിക്കുന്നതല്ലെന്നും വര്‍ക്കല പോലീസ് അറിയിച്ചു.
പാര്‍ക്കിംഗ് സ്ഥലങ്ങള്‍
- പാര്‍ക്കിംഗ് സ്ഥലങ്ങള്‍ഹെലിപാഡ് പാര്‍ക്കിംഗ് (ഫോര്‍ വീലര്‍, ടൂ വീലര്‍)ഹെലിപാഡ് പാര്‍ക്കിംഗ് (ഫോര്‍ വീലര്‍, ടൂ വീലര്‍)ഹെലിപാഡ് പാര്‍ക്കിംഗ് (ഫോര്‍ വീലര്‍, ടൂ വീലര്‍)
- നടയ്ക്കാവ് മുക്ക് പാര്‍ക്കിംഗ് (ഫോര്‍ വീലര്‍, ടൂ വീലര്‍)
- ധന്യസൂപ്പര്‍ മാര്‍ക്കറ്റിന് സമീപം (ടൂ വീലര്‍)
- ഷാ വെഡ്ഡിംഗ് സെന്റര്‍ (ടൂ വീലര്‍)
- റെയില്‍വേ സ്റ്റേഷന് സമീപം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരം (ഫോര്‍ വീലര്‍, ടൂ വീലര്‍)
- മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് (എല്ലാ വാഹനങ്ങളും)
- ഗവ.ഐ.ടി.ഐ പുന്നമൂട് (ടൂ വീലര്‍)
- എസ്.എന്‍.കോളേജ് (എല്ലാ വാഹനങ്ങളും)
- ആയുര്‍വേദ ആശുപത്രിക്ക് സമീപം (ഫോര്‍ വീലര്‍)
