

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഫെസ്റ്റും ഓണാഘോഷവും ടൂറിസം വാരോഘാഷവും ഈ വര്‍ഷം കൂടുതല്‍ ആകര്‍ഷകമായും ജനപങ്കാളിത്തത്തോടെയും നടത്തുമെന്ന് ആറ്റിങ്ങല്‍ നഗരസഭ അധികൃതര്‍ അറിയിച്ചു. ഇതിന്റെ വിജയകരമായി നടത്തിപ്പിനായി വരുന്ന ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് നഗരസഭ കൗണ്‍സില്‍ ഹാളില്‍ സംഘാടക സമിതിയോഗം ചേരും. ആറ്റിങ്ങല്‍ നഗരസഭയും പൗരാവലിയും സംയുക്തമായാണ് എല്ലാ വര്‍ഷവും ഓണാഘോഷവും ആറ്റിങ്ങല്‍ ഫെസ്റ്റും ടൂറിസം വാരോഘാഷവും സംഘടിപ്പിച്ചുവരുന്നത്.


