Breaking News

വിനോദ സഞ്ചാരിക്കുനേരെ ആക്രമണം: തമിഴ്‌നാട് സ്വദേശിക്ക് കുത്തേറ്റു; പ്രതി അറസ്റ്റില്‍

വര്‍ക്കല: വര്‍ക്കലയില്‍ വിനോദ സഞ്ചാരിയെ കുത്തി പരിക്കേല്‍പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വര്‍ക്കല പാപനാശം ബീച്ചിന് സമീപം പാറവിള വീട്ടില്‍ വിജയന്റെ മകന്‍ ബോംജോ എന്ന വിഷ്ണു(31)ആണ് അറസ്റ്റിലായത്. തമിഴ്‌നാട് തഞ്ചാവൂര്‍ കുട്ടയം സ്വദേശി പരശുറാം(17) ആണ് പ്രതിയുടെ ആക്രണത്തിന് ഇരയായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. പരശുറാമും സുഹൃത്തുക്കളും വര്‍ക്കല ക്ലിഫില്‍നിന്നും പാപനാശത്തേക്ക് നടന്നുപോകവേ പ്രകൃതി ചികിത്സാകേന്ദ്രത്തിന് സമീപത്തുള്ള ഇടുങ്ങിയ വഴിയില്‍വച്ചാണ് പ്രതി കത്തിയുമായി ഇവര്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടത്.

പരശുറാമിന്റെ കൂടെയുണ്ടായിരുന്ന ഗോകുലിന്റെ കഴുത്തില്‍ കത്തിവച്ച ശേഷം പ്രതി അവരോട് പണം ആവശ്യപ്പെടുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന വരുണിനെയും പ്രതി മര്‍ദ്ദിച്ചു. തുടര്‍ന്ന് പ്രതി പരശുറാമിനെ കഴുത്തില്‍ കുത്തുകയായിരുന്നു. കുത്ത് തടയാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഗുരുതരമായി പരിക്കേറ്റ പരശുറാം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസ് അന്വേഷിച്ച് ഇന്നലെ തന്നെ പ്രതിയെ പിടികൂടി. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *