Breaking News

വര്‍ക്കലയില്‍ അനധികൃത മദ്യക്കച്ചവടം പിടികൂടി; പ്രതി അറസ്റ്റില്‍

വര്‍ക്കല: വര്‍ക്കലയില്‍ അനധികൃത മദ്യക്കച്ചവടം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. വര്‍ക്കല ചെമ്മരുതി വളഞ്ചിവിള പണയില്‍ വീട്ടില്‍ മുഹമ്മദ് നൂഹിന്റെ മകന്‍ അന്‍സാര്‍.ടി.അന്‍സര്‍(50) ആണ് അറസ്റ്റിലായത്. 2000 രൂപ തൊണ്ടി മുതലും പ്രതിയുടെ പക്കല്‍നിന്നും പിടിച്ചെടുത്തു. ഡ്രൈ ഡേ ദിവസങ്ങളില്‍ വര്‍ക്കലയില്‍ അനധികൃത മദ്യക്കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായി നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് പ്രതിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ മദ്യം പിടിച്ചെടുത്തത്.

വര്‍ക്കല റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.സജീവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. റെയ്ഡില്‍ അസിസ്റ്റന്റ് ഗ്രേഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍.കെ.എ, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ വിജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രിന്‍സ്.ടി.എസ്, രാഹുല്‍, പ്രവീണ്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സീന എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *