

കടയ്ക്കാവൂര്‍: മേല്‍കടയ്ക്കാവൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ലോകക്ഷീര ദിനാചരണം ആചരിച്ചു. മില്‍ക്കോ ഡയറി അങ്കണത്തില്‍ പ്രസിഡന്റ് പഞ്ചമം സുരേഷ് പതാക ഉയര്‍ത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷീരദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം സെക്രട്ടറി എം.മനേഷ്, അജിത് കുമാര്‍, ബിജു തങ്കച്ചന്‍, ഷൈല തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷീരകര്‍ഷകരും ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങിന് ശേഷം പായസ വിതരണവുംനടന്നു.







