
ആറ്റിങ്ങൽ: ദേശീയപാതയിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ച വാഹനവും ഡ്രൈവറും പിടിയിൽ. വെഞ്ഞാറമൂട് ആലന്തറ എ.എസ് വില്ലയിൽ സഞ്ജീവ് (35) ആണ് ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായത്. ആറ്റിങ്ങൽ – തിരുവനന്തപുരം എൻ.എച്ച് റോഡിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് അതിർത്തിയ 18-ആം മൈൽ രേവതി ഓഡിറ്റോറിയത്തിന് സമീപം ഇക്കഴിഞ്ഞ ശനിയാഴിച്ച രാത്രി 10.45 ഓടെ മതിയായ രേഖകളില്ലാതെ KL 58 E 7603-ാം നമ്പർ ടാങ്കർ വാഹനത്തിൽ നിന്നും കക്കൂസ് മാലിന്യം ഒഴുക്കിയ പ്രതിയെ നാട്ടുകാർ തടഞ്ഞു വെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് അധികൃതർ സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മാലിന്യം കയറ്റി കൊണ്ടു വന്ന വാഹനം ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിലെടുത്തു.




