Breaking News

ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കാലിലൂടെ കാർ കയറിയിറങ്ങി

ആറ്റിങ്ങൽ: പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കാലിലൂടെ കാർ കയറി ഇറങ്ങി ഗുരുതര പരിക്ക്. ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും , നഗരസഭ ശാന്തിതീരത്തിന് എതിർവശം തങ്കം നിവാസിൽ രാമചന്ദ്രന്റെ മകൻ ശബരി ചന്ദ്രനാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. വൈകുന്നേരം 4:45 ഓടുകൂടിയായിരുന്നു സംഭവം. സ്പെഷ്യൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി കിഴക്കേനാലു മൂക്കിൽ വച്ചായിരുന്നു അപകടം. അപകടമുണ്ടാക്കിയ കാർ നിർത്താതെ വേഗത്തിൽ പോവുകയായിരുന്നു. അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ ആറ്റിങ്ങൽ താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു. കാൽ പാദത്തിൽ പൊട്ടൽ ഉള്ളതായി ആശുപത്രി ജീവനക്കാർ പറഞ്ഞു. തുടർന്ന് കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം ലഭിക്കുന്നത്

Related posts

Leave a Reply

Your email address will not be published. Required fields are marked *