Breaking News

പ്രധാനമന്ത്രിക്ക് കുറിപ്പെഴുതി വച്ച് കര്‍ഷകന്റെ ആത്മഹത്യ

മുനേന്ദ്ര രാജ്പുത്

ഭോപ്പാല്‍: പ്രധാനമന്ത്രിക്ക് കുറിപ്പെഴുതി വച്ച് യുവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഛതര്‍പുര്‍ ജില്ലയില്‍ മുനേന്ദ്ര രാജ്പുത് (35) ആണ് വൈദ്യുത വിതരണ കമ്പനിയുടെ ജപ്തി നടപടിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. തന്റെ ശരീരം സര്‍ക്കാരിനു വിട്ടു കൊടുക്കണമെന്നും എല്ലാ ശരീരഭാഗങ്ങളും വിറ്റ് കുടിശിക അടയ്ക്കണമെന്നുമാണ് ആത്മഹത്യ കുറിപ്പിലുള്ളത്.
കോവിഡ് കാലത്ത് 87,000 രൂപയോളം വൈദ്യുതി കുടിശിക വന്നതിനെ തുടര്‍ന്ന് വിതരണ കമ്പനി മുനേന്ദ്രയുടെ ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലും ബൈക്കും ജപ്തി ചെയ്തു. ഇതാണ് മുനേന്ദ്രയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. വലിയ ബിസിനസുകാര്‍ കുടിശ്ശിക വരുത്തിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കില്ല. സമ്പന്നരായ വ്യവസായികളുടെ വായ്പ തിരിച്ചടവില്‍ കുടിശ്ശിക വന്നാല്‍ അവര്‍ക്ക് ആവശ്യത്തിന് സമയം നല്‍കുകയും എഴുതിത്തള്ളുകയോ ചെയ്യും. എന്നാല്‍ ഒരു സാധാരണക്കാരന്‍ ചെറിയ തുക വായ്പയെടുത്താന്‍ എന്തുകൊണ്ടാണ് തിരിച്ചടവ് മുടങ്ങുന്നതെന്നു ചോദിക്കാന്‍ പോലും സര്‍ക്കാര്‍ തയാറാവില്ല. പകരം പൊതുസമൂഹത്തില്‍ അയാളെ അപമാനിക്കാനാണു ശ്രമിക്കുന്നത്- മുനേന്ദ്ര ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
കൃഷി നശിച്ചതിനെ തുടര്‍ന്നാണ് മുനേന്ദ്രയ്ക്കു വൈദ്യുതി ബില്‍ അടയ്ക്കാന്‍ കഴിയാതെ വന്നത്. തുടര്‍ന്ന് വിതരണ കമ്പനി നോട്ടിസ് അയയ്ക്കുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലും ബൈക്കും കണ്ടുകെട്ടുകയായിരുന്നു. ജപ്തി നടപടി മുനേന്ദ്രയില്‍ കടുത്ത മാനസിക സംഘര്‍ഷം ഉണ്ടാക്കിയിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *