

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കീഴായിക്കോണം ദേശീയപാതയില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം. രാവിലെ 8.30നാണ് സംഭവം. എതിര്‍ ദിശയില്‍ നിന്ന് വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ റോഡ് ഇടിഞ്ഞ് താഴ്ന്നാണ് അപകടം നടന്നത്. ഈ ഭാഗത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ടാറിനടിയിലുള്ള മണ്ണ് ഒലിച്ചുപോയതിനാലാണ് റോഡ് ഇടിഞ്ഞ് താഴ്ന്നത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.



