Breaking News

എന്‍.ബാഹുലേയന്‍ അനുസ്മരണവും സാഹിത്യ പുരസ്‌കാര സമര്‍പ്പണവും

കിളിമാനൂര്‍: പൊതുപ്രവര്‍ത്തകനും വാഗ്മിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന തട്ടത്തുമല എന്‍.ബാഹുലേയന്റെ 24-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് എന്‍.ബാഹുലേയന്‍ അനുസ്മരണവും സാഹിത്യ പുരസ്‌കാരം 2023 സമര്‍പ്പണവും സംഘടിപ്പിച്ചു. എന്‍.ബാഹുലേയന്‍ മെമ്മോറിയല്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി ഒ.എസ്.അംബിക എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒ.എസ്.അംബികയില്‍ നിന്ന് സാഹിത്യ പുരസ്‌കാരം 2023 മടത്തറ സുഗതന്‍ ഏറ്റുവാങ്ങി. സാംസ്‌കാരികവേദി പ്രസിഡന്റ് എം.വിജയകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ബി.ഹീരലാല്‍ സ്വാഗതം പറഞ്ഞു.

ഡോ.എസ്.ഷറഫുദ്ദീന്‍, മടത്തറ സുഗതന്‍, സി.പി ഐ(എം) കിളിമാനൂര്‍ ഏര്യാ സെക്രട്ടറി അഡ്വ.എസ്.ജയചന്ദ്രന്‍, കിളിമാനൂര്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് എം.ഷാജഹാന്‍, എ.ഷിഹാബുദ്ദീന്‍, പള്ളം ബാബു, പി.കെ.രമണന്‍, എ.എ.ജലില്‍, എം.ഹാഷിം, ആര്‍ട്ടിസ്റ്റ് കടയ്ക്കല്‍ ഭാസി, എസ്.സുലൈമാന്‍, ഇ.എ.സജിം, എ.എന്‍.രാജേന്ദ്രന്‍, പി.റോയി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസംസാരിച്ചു. യോഗത്തില്‍ വെച്ച് വിശിഷ്ട വ്യക്തികളെ അഡ്വ.എസ്.ജയചന്ദ്രനും ഒ.എസ്.അംബിക എംഎല്‍എയെ ഡോ. ഷറഫുദിനും ആദരിച്ചു. എസ്.ഷൈജു കൃതജ്ഞത രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *