
കല്ലമ്പലം: നാവായിക്കുളത്ത് അരയ്ക്കു താഴെ തളർന്ന് ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കനെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയും കൊടുവാൾ കാട്ടി പണം കവർന്നെടുക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു.നാവായിക്കുളം ചിറ്റായിക്കോട് അനിൽഭവനിൽ താമസിക്കുന്ന അനിൽകുമാർ (51) ആണ് ആക്രമണത്തിൽ പരിക്കേറ്റ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
പോലീസ് പറയുന്നതനുസരിച്ച്,തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ
പ്രതികൾ വീട്ടിലെത്തി കതക് ചവിട്ടിപ്പൊളിച്ച് അകത്ത് കയറി അനിൽകുമാറിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് പണം ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറാകാതിരുന്നതോടെ കട്ടിലിന് അടിവശത്ത് സൂക്ഷിച്ചിരുന്ന കൊടുവാൾ കൈക്കലാക്കി അനിൽകുമാറിന്റെ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി.
ഇതിനിടയിൽ പ്രതികളിലൊരാൾ കൊടുവാൾ ഉപയോഗിച്ച് അനിൽകുമാറിന്റെ കാൽപാദത്തിൽ വെട്ടി പരിക്കേൽപ്പിച്ചു. അരയ്ക്കു താഴെ ഭാഗം തളർന്ന നിലയിലായിരുന്നതിനാൽ കാൽപാദത്തിൽ വെട്ടേറ്റത് അനിൽകുമാർ അറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

തുടർന്ന് കട്ടിലിന് സമീപം ഒളിപ്പിച്ചുവെച്ചിരുന്ന പേഴ്സിൽ നിന്ന് 3,750 രൂപ കവർന്ന പ്രതികൾ ഏകദേശം 20,000 രൂപ വിലവരുന്ന മൊബൈൽ ഫോണും അടിച്ചുതകർത്തു. അനിൽകുമാറിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. പിന്നീട് നാട്ടുകാരാണ് രക്തം വാർന്ന നിലയിൽ കിടന്നിരുന്ന അനിൽകുമാറിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
2011-ൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അനിൽകുമാറിന് അരയ്ക്കു താഴെ ഭാഗം തളർന്നിരുന്നു. അതിനുശേഷം അദ്ദേഹം ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.
സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളികളായ മാവിൻമൂട് അശ്വതി ഭവനിൽ ബിജു എന്ന വാളബിജു, കല്ലമ്പലം വെട്ടിമൺകോണം മനീഷ് ഭവനിൽ മനീഷ് എന്ന മാത്തു, മാവിൻമൂട് പ്രസാദം വീട്ടിൽ പ്രസാദ് എന്ന പാതിരാക്കിളി ജോസ് എന്നിവരെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …