Breaking News

കല്ലമ്പലത്ത് ബാറിൽ മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ് 53കാരൻ മരിച്ചു

കല്ലമ്പലം: ബാറിൽ മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ 53കാരൻ മരിച്ചു. നാവായിക്കുളം ആശാരിക്കോണം കാട്ടുവിള വീട്ടിൽ സുരേന്ദ്രൻ (53) ആണ് മരിച്ചത്.

ഞായറാഴ്ച ബാറിൽ മദ്യപിച്ചുകൊണ്ടിരിക്കെ സുരേന്ദ്രൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവം കണ്ട സുഹൃത്ത് ഉടൻ സുരേന്ദ്രന്റെ മകനെ വിവരമറിയിച്ചു. മകൻ സ്ഥലത്തെത്തിയശേഷം സുരേന്ദ്രനെ ആംബുലൻസിൽ പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.

ഓഗസ്റ്റ് 8 ന് രാത്രി 9 മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം
ബന്ധുക്കൾക്ക് വിട്ടു നൽകി

മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ വ്യക്തതയാകൂ എന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *