Breaking News

വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു

വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. വർക്കല താഴെവെട്ടൂർ സ്വദേശികളായ പുത്തൻവീട്ടിൽ ഷംനാദ് (49), ചേലക്കരവീട്ടിൽ അൽ അമീൻ (31), ചേലക്കരവീട്ടിൽ നൗഷാദ് (45) എന്നിവർക്കാണ് വെട്ടേറ്റത്. കാറിലെത്തിയ മൂന്നംഗ സംഘമാണ് മത്സ്യത്തൊഴിലാളികളെ ആക്രമിച്ചത്. മുൻ വൈരാഗ്യം ആയിരിക്കാം കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മൂന്നുപേർക്കും തലയ്ക്കും കാലിനും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളിലാണെന്നും ഒരാളിന്റെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ മൂവരെയും വർക്കല താലൂക്കാശുപത്രിയിൽനിന്നും വിദഗ്ദ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കാറിൽ എത്തിയ മൂന്നംഗ അക്രമി സംഘത്തിനെ പോലീസ് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായും വർക്കല പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി ഏഴു മണിയോടെ താഴെ വെട്ടൂരിലായിരുന്നു സംഭവം.

Related posts

Leave a Reply

Your email address will not be published. Required fields are marked *