Breaking News

ഒളിവില്‍ തുടര്‍ന്ന് നടന്‍ സിദ്ദിഖ്; നിയമോപദേശം തേടി പോലീസ്

കൊച്ചി: ബലാല്‍സംഗ കേസില്‍ രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി ഉത്തരവിറക്കിയിട്ടും ഒളിവ്ല്‍ തുടര്‍ന്ന് നടന്‍ സിദ്ദിഖ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനു പിന്നാലെയാണ് സിദ്ദിഖ് ഒളിവില്‍ പോയത്. ചോദ്യംചെയ്യലിനായി സ്വയം ഹാജരാകാന്‍ കോടതി സിദ്ദിഖിനോട് നിര്‍ദേശിച്ചിട്ടില്ല. അതിനാല്‍തന്നെ സ്വയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സിദ്ദിഖ് ഹാജരാകാനുള്ള സാധ്യതയില്ലെന്നാണ് സൂചന. എന്നാല്‍, അന്വേഷണ സംഘം നോട്ടീസ് നല്‍കി വിളിപ്പിച്ചാല്‍ സിദ്ദിഖ് ഹാജരായേക്കും. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കുമ്പോള്‍ അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിച്ചുവെന്ന് വാദിക്കാന്‍ ഇത് സഹായകമാകും.

അതേസമയം, സിദ്ദിഖിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. എസ്.ഐ.ടിക്ക് ലഭിക്കുന്ന നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാകും നോട്ടിസ് നല്‍കി ചോദ്യം ചെയ്യലിന് വിളിപ്പിക്കണോ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുക. ഈ മാസം 22ന് കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ താത്കാലിക മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിക്കണമെങ്കില്‍, ഏതു മാര്‍ഗം സ്വീകരിക്കണമെന്നും അന്വേഷണ സംഘം പരിശോധിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *