
ആറ്റിങ്ങൽ: ഇരുചക്രവാഹനം നിയന്ത്രണം വിട്ട് ഓടയിലേക്ക് വീണ് അപകടം. ആറ്റിങ്ങൽ – അയിലം റോഡിൽ വേലാകോണത്ത് രാവിലെ 7.45 നാണ് അപകടം. ആറ്റിങ്ങൽ കൈപ്പറ്റ്മുക്ക് സ്വദേശി നസില ഓടിച്ച് വന്ന ഹോണ്ട ഡിയോ സ്കൂട്ടൾ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിയുകയായിരുന്നു. കൈപ്പറ്റ്മുക്കിൽ നിന്ന് ആറ്റിങ്ങലിലേക്ക് പോകും വഴി വേലാംകോണം ഗ്യാസ് ഏജൻസിക്ക് സമീപം ഉള്ള കയറ്റത്തിലാണ് അപകടം നടന്നത്. അപകടത്തിൽ മുഖത്ത് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി.






