Breaking News

അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം, മൂന്ന് പ്രതികള്‍ക്ക് തടവ്

കൊച്ചി: കേരളമൊട്ടാകെ തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം അധ്യാപകന്‍ പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. മൂന്ന് പ്രതികള്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു. രണ്ടാം പ്രതി മൂവാറ്റുപുഴ സ്വദേശി സജില്‍(36) മൂന്നാം പ്രതി ആലുവ സ്വദേശി എം.കെ.നാസര്‍(48) അഞ്ചാം പ്രതി കടുങ്ങല്ലൂര്‍ സ്വദേശി നജീബ്(42) എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒമ്പതാം പ്രതി ആലുവ സ്വദേശി എം.കെ.നൗഷാദ്(48), പതിനൊന്നാം പ്രതി ആലുവ സ്വദേശി പി.പി.മൊയ്തീന്‍ കുഞ്ഞ്(60), പന്ത്രണ്ടാം പ്രതി ആലുവ സ്വദേശി പി.എം.അയൂബ്(48) എന്നിവര്‍ക്കാണ് മൂന്നുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.

കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടാം ഘട്ട വിചാരണ പൂര്‍ത്തിയായ ശേഷം വിചാരണ നേരിട്ട പതിനൊന്ന് പ്രതികളില്‍ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തടവുശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. 2010 ജൂലായ് നാലിനാണ് കേസിനാസ്പദമായ സംഭവം. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതില്‍ മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. ഒന്നാംഘട്ട വിചാരണ നേരിട്ടവരില്‍ 13 പേരെ കോടതി ശിക്ഷിച്ചു. തെളിവുകളുടെ അഭാവത്തില്‍ 18 പേരെ വിട്ടയച്ചു. രണ്ടാംഘട്ട വിചാരണയില്‍ പ്രതികളായ അഞ്ചുപേരെ കോടതി കഴിഞ്ഞദിവസം വെറുതവിട്ടു. കേസില്‍ ഒന്നാം പ്രതിയായ സവാദ്(33) ഇപ്പോഴും ഒളിവിലാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *