Breaking News

മന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച സംഭവം: തന്നെ പ്രതിയാക്കാന്‍ നീക്കമെന്ന് ആംബുലന്‍സ് ഡ്രൈവര്‍

മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ചതിന്റെ സി.സി.ടി.വി ദൃശ്യം

കൊല്ലം: മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ സംഭവത്തില്‍ തന്നെ പ്രതിയാക്കാന്‍ നീക്കമെന്ന് ആരോപിച്ച് ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍. കേസ് കൊടുക്കാന്‍ സ്റ്റേഷനില്‍ ചെന്നപ്പോള്‍ പോലീസ് ആക്ഷേപിക്കുകയാണ് ചെയ്തതെന്നും നിതിന്‍ വ്യക്തമാക്കി. ആശുപത്രിയില്‍ ആയതിനാല്‍ സഹോദരന്‍ സന്തോഷാണ് സ്റ്റേഷനില്‍ പോയതെന്ന് നിതിന്‍ പറഞ്ഞു. മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വണ്ടി കൊണ്ടുവന്നുവെന്നും സോപ്പുപെട്ടി പോലുള്ള വണ്ടിയാണോ ഓടിക്കുന്നതെന്നും ചോദിച്ച പോലീസ് കുപ്പത്തൊട്ടിയില്‍ കളയാന്‍ പറഞ്ഞതായും നിതിന്‍ വിശദീകരിച്ചു.

അതേസമയം, സംഭവത്തില്‍ പരാതിയുമായി രോഗിയുടെ ഭര്‍ത്താവ് അശ്വകുമാറും രംഗത്തുവന്നിട്ടുണ്ട്. പൈലറ്റ് വാഹനമാണ് വീഴ്ച വരുത്തിയതെന്നും പൊലീസ് സിഗ്‌നല്‍ പ്രകാരമാണ് ആംബുലന്‍സ് കടത്തിവിട്ടതെന്നും സൈറന്‍ മുഴക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അടുത്തേക്ക് വരാനുള്ള മനസ് മന്ത്രി കാണിക്കാമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട അശ്വകുമാര്‍ മന്ത്രി സ്വന്തം കാര്യം നോക്കി പോയെന്നും ആരോപിച്ചു. കൊട്ടാരക്കരയില്‍ വച്ചായിരുന്നു മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *