Breaking News

തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവം; പന്തൽ കാൽ നാട്ടു കർമ്മം എം.എൽ.എ ഒ.എസ് അംബിക നിർവഹിച്ചു.

ആറ്റിങ്ങൽ: തിരുവനന്തപുരം റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പന്തൽ കാൽ നാട്ടു കർമ്മം എം.എൽ.എ ഒ.എസ് അംബിക നിർവഹിച്ചു. ഡിസംബർ 5 മുതൽ 8 വരെയാണ് കലോത്സവം നടക്കുന്നത്.ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചും, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഡയറ്റ് സ്കൂൾ എന്നിവിടങ്ങളിൽ മൂന്നും, ടൗൺ യുപിഎസ് ഡി.ഇ.ഒ ഓഫീസ് എന്നിവിടങ്ങളിൽ ഓരോന്നുമായി ആകെ 13 വേദികളിൽ പരിപാടികൾ നടക്കും.നഗരസഭ ചെയർപേഴ്സൺ അഡ്വ എസ്. കുമാരി, ഡി.ഡി തങ്കമണി, എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി, പ്രിൻസിപ്പൽമാരായ ഷീബ.എ, ഹസീന.എ, ഹെഡ്മാസ്റ്റർ അനിൽകുമാർ,പിടിഎ പ്രസിഡൻറ് വിജുകുമാർ, അധ്യാപക സംഘടന നേതാക്കൾ, പിടിഎ അംഗങ്ങൾ,അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *