Breaking News

കിളിമാനൂരിൽ 5,42,000 രൂപ ചിലവിൽ നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റ് മിഴി തുറന്നു

കിളിമാനൂർ: നഗരൂർ ഗ്രാമപഞ്ചായത്തിലെ വെള്ളംകൊള്ളി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നടന്നു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 5,42,000 രൂപ ചിലവഴിച്ചാണ് ഹൈമാസ്റ്റ് ലൈറ്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. സ്വിച്ച് ഓൺ കർമ്മം ഒ.എസ് അംബിക എംഎൽഎ നിർവഹിച്ചു. ആയിരവില്ലി ക്ഷേത്രം സ്ഥിതിചെയ്യുന്ന ഈ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഇതോടെ നിറവേറിയത്.ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ(എം) ആൽത്തറമൂട് ബ്രാഞ്ച് കമ്മിറ്റി എംഎൽഎക്ക് നിവേദനം നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് ഡി സ്മിത ചടങ്ങിൽ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഭി ശ്രീരാജ്, സിപിഐഎം കിളിമാനൂർ ഏര്യാ കമ്മിറ്റി അംഗം എം ഷിബു, നഗരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. രജിത്, ബ്രാഞ്ച് സെക്രട്ടറി മിഥുൻ ബി രാജ്, ആനൂർ ഉണ്ണികൃഷ്ണൻ, അജിത ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *