Breaking News

തിരുവനന്തപുരം ജില്ലാ കലോത്സവം; വിധി നിർണയത്തെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ മാധ്യമപ്രവർത്തകർക്ക് കയ്യേറ്റം.

ആറ്റിങ്ങൽ: പരിചമുട്ട് കളിയിൽ വിധി നിർണ്ണയത്തെ ചൊല്ലി തർക്കം. മാധ്യമ പ്രവർത്തകർക്ക് നേരെയും അക്രമം. പൊലീസ് ഇടപെട്ട് സംഘർഷാവസ്ഥ ഒഴിവാക്കി. ഹൈസ്കൂൾ വിഭാഗം പരിച മുട്ട് കളിയുടെ ഫല പ്രഖ്യാപനം വന്നപ്പോൾ ആണ് ഗവ.മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ നാലാം നമ്പർ വേദിക്ക് മുന്നിൽ സംഘർഷാവസ്ഥ ഉണ്ടായത്. മത്സരാർത്ഥികളും അധ്യാപകരും ബഹളം ഉണ്ടാക്കി ജഡ്ജസിന് സമീപത്തേക്ക് നീങ്ങി. ഉടൻ പോലീസും സംഘാടകരും എത്തി ഇവരെ തടഞ്ഞു നിർത്തി. മത്സരാർത്ഥികളെ പോലീസ് സ്ഥലത്ത് നിന്നും ബലം പ്രയോഗിച്ചു നീക്കി. എന്നാല് അദ്ധ്യാപകർ പിന്തിരിയാൻ തയ്യാറായില്ല. ഇതിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ മത്സരാർത്ഥികളിൽ ചിലർ പാഞ്ഞടുക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് മാധ്യമ പ്രവർത്തകർ പരാതി ഉന്നയിച്ചു. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ മീഡിയ സെൻ്ററിൽ എത്തി പത്ര പ്രതിനിധികളുമായി സംസാരിക്കുകയും അക്രമം നടത്തിയവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കും എന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് ബന്ധപ്പെട്ട വിദ്യാലയത്തിലെ അധ്യാപകർ എത്തി മാധ്യമ പ്രവർത്തകരോട് മാപ്പ് പറഞ്ഞു ഇതിനിടെ പരിച മുട്ട് കളി നടക്കവേ ഒരു പരിശീലകൻ വേദിക്ക് വശത്ത് നിന്നും ഒരു മത്സരാർത്ഥിയെ ജഡ്ജസിനു കൊണ്ട് കാണിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഈ മത്സരാർത്ഥി ഉൾപെടുന്ന ടീമിന് ആണ് ഒന്നാം സ്ഥാനം കിട്ടിയിട്ടുള്ളതെന്ന് ചൂണ്ടികാട്ടി മറ്റു സ്കൂളുകാർ ഡി.ഡിക്ക് പരാതി നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *