

ആറ്റിങ്ങൽ: തിരുവനന്തപുരം ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിന് കൂടുതൽ പിങ്ക് പോലീസ് വേണമെന്ന ആവശ്യം ശക്തമാകുന്നു.ജില്ലാ കലോത്സവത്തിന്റെ പ്രധാന വേദിയായ ആറ്റിങ്ങൽ ബോയിസ് ഹയർ സെക്കൻഡറി സ്കൂളിലും, ആറ്റിങ്ങൽ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് പിങ്ക് പോലീസിന്റെ ആവശ്യം ഏറെയുള്ളത്. ഇന്ന് പോലീസ് അസോസിയേഷന്റെ കുടിവെള്ള വിതരണ പന്തലിനു പിന്നിൽ രാവിലെ സംശകരമായ സാഹചര്യത്തിൽ കണ്ട വിദ്യാർത്ഥികൾ പോലീസിന്റെ സാന്നിദ്ധ്യം ഉണ്ടായപ്പോൾ സ്കൂൾ ബാഗുകൾ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. വിശാലമായ സ്കൂൾ പരിസരങ്ങളിൽ തുടർന്നും കർശനമായ പൊലീസ് സാന്നിധ്യം ഉണ്ടായില്ലങ്കിൽ ബാഗ് ഉപേക്ഷിക്കൽ വ്യാപകമാകുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.


