

ആറ്റിങ്ങൽ: വീണ വായനയിൽ ഹൈസ്കൂൾ തലത്തിൽ വഴുതക്കാട് കാർമ്മൽ ഹയർ സെക്കന്ററി സ്കൂളിലെ പവിത്ര രതീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ ദിവസം നടന്ന വ്യന്ദവാദ്യത്തിലും ഒന്നാം സ്ഥാനം നേടി പവിത്ര സംസ്ഥാന കലോത്സവത്തിൽ സ്ഥാനം പിടിച്ചിരുന്നു. തിരുവനന്തപുരം പൂജപ്പുര പാലസ് വ്യൂ റോഡ് പവിത്രത്തിൽ മ്യൂസിക് ടീച്ചറായ രതീഷിന്റെയും ഡാൻസ് ടീച്ചറായ ബിന്ദു രതീഷിന്റെയും മകളാണ് പവിത്ര. 2022 നടന്ന ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ വൃന്ദ വാദ്യം, വീണ വായന, ദേശഭക്തിഗാനം എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഈ കൊച്ചു മിടുക്കി സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തിരുന്നു.


