Breaking News

കനത്ത മഴ: തിരുവനന്തപുരം ജില്ലയില്‍ 13 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുന്നു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര, തിരുവനന്തപുരം താലൂക്കുകളിലായി ആരംഭിച്ച ആകെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 13 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുന്നു. പൊഴിയൂര്‍ യുപി സ്‌കൂളിലെ ക്യാമ്പില്‍ നാല് കുടുംബങ്ങളും (ആകെ 4 പേര്‍) കോട്ടുകാല്‍ സെന്റ് ജോസഫ് സ്‌കൂളിലെ ക്യാമ്പില്‍ അഞ്ച് കുടുംബങ്ങളും (ആകെ 14 പേര്‍) കഴിയുന്നു. തിരുവനന്തപുരം താലൂക്കിലെ വലിയതുറയില്‍ ആരംഭിച്ച ക്യാമ്പില്‍ നാല് കുടുംബങ്ങള്‍ (ആകെ 11 പേര്‍) കഴിയുന്നുണ്ട്. ശക്തമായ മഴയില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ ജില്ലയില്‍ 41 വീടുകള്‍ ഭാഗികമായും 4 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *