

തിരുവനന്തപുരം: നീലകേശി വിദ്യാപീഠത്തില്‍ സ്കൂള്‍ ശുചീകരണ ദിനാചരണം സംഘടിപ്പിച്ചു. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന സ്കൂള്‍ ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായാണ് കുന്നത്തുകാല്‍, ചിമ്മിണ്ടി നീലകേശി വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളില്‍ സമ്പൂര്‍ണ്ണ ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. ശുചീകരണ ദിനാചരണം പ്രധാനാധ്യാപിക അജിത സുശീലന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഡി.നടരാജന്നായര് അധ്യക്ഷത വഹിച്ചു.






അധ്യാപക രക്ഷാകര്‍തൃ സമിതി സെക്രട്ടറി വിനിതകുമാരി ഐ.പി, അധ്യാപക കൗണ്‍സില്‍ സെക്രട്ടറി അനുപമ കെ.ആര്, ഉപ പ്രഥമാധ്യാപിക ശ്രീദേവി ജെ.ആര്, ശ്രീനീലകേശി ദേവിക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി പി.ഹരികുമാര്‍, ട്രസ്റ്റ് വൈസ് പ്രസിഡന്റ് കെ. ഗോപിനാഥന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. സമ്പൂര്‍ണ്ണ ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി സ്കൂള്‍ പരിസരവും, ക്ലാസ് മുറികളും, ശുചിമുറികളും വൃത്തിയാക്കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ക്ലബ്ബ് സെക്രട്ടറിമാരായ സുചിത്ര.എസ്, ഗീതിക.എ, അനില.എസ്, ബി.മണിയന്, എസ്.രജനീഷ്, എം.ശ്രീകുമാര്‍, വേണു, എസ്.ശിവകുമാര്‍ എന്നിവര്‍ നേതൃത്വംനല്കി.



