

തിരുവനന്തപുരം: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായ മഴ തുടരുന്നതിനാല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. തിരുവനന്തപുരം ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. മണ്ണിടിച്ചില്‍, വെള്ളക്കെട്ട് മുതലായ മഴക്കെടുതിയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍ 0471 2731212 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ അറിയിക്കാവുന്നതാണ്.





അതേസമയം, ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1.82 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. മെയ് 22 മുതല്‍ 24 വരെയുള്ള കണക്കാണിത്. 66.89 ഹെക്ടര്‍ കൃഷിഭൂമിയില്‍ മഴ നാശം വിതച്ചു. 720 കര്‍ഷകര്‍ക്കാണ് മഴ മൂലം നഷ്ടമുണ്ടായത്. 13,700 കുലയ്ക്കാത്ത വാഴകളും 2,0482 കുലച്ചവയും മഴയില്‍ നശിച്ചു. ഇതോടെ മെയ് മാസം മാത്രം ഉണ്ടായ ആകെ കൃഷിനാശം 13 കോടി പിന്നിട്ടു. ഏപ്രില്‍ 30 മുതല്‍ മെയ് 21 വരെ 11.33 കോടിയുടെ കൃഷിനാശമാണ് കണക്കാക്കിയത്.




