Breaking News

മൂന്നാം ക്ലാസുകാരിയായ ഭിന്ന ശേഷിക്കാരിയെ പീഡിപ്പിച്ചു; മൂന്നു പേർ അറസ്റ്റിൽ

വർക്കല : പള്ളിക്കൽ സ്വദേശിയായ മൂന്നാം ക്ലാസിൽ പഠിക്കുന്ന ബുദ്ധിപരമായി ഭിന്നശേഷിയുള്ള ഒരു പെൺകുട്ടിയെ അടുത്ത ബന്ധുവും സുഹൃത്തുക്കളും കൂടി ലൈംഗികമായി ഉപദ്രവിച്ചു. മദ്യപിച്ചതിനു ശേഷം പ്രതികൾ ബലമായി കുട്ടിയുടെ വായിൽ മദ്യം ഒഴിച്ച് കുടിപ്പി ക്കുകയായിരുന്നു.അതിനു ശേഷമാണ് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. പള്ളിക്കൽ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ മൂന്നു പേരെ അറസ്റ്റു ചെയ്യുകയും കൂടുതൽ അന്വേഷണം നടത്തുകയുമാണ്. സുഗത കുറുപ്പ് , രാജേഷ് എന്ന് വിളിക്കുന്ന ഷിബു രാജൻ ,കുമാർ എന്ന് വിളിക്കുന്ന ജയൻ പിള്ള എന്നിവരാണ് അറസ്റ്റിലായത്.

വർക്കല ഡി വൈ എസ് പി ക്ക് ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും

Related posts

Leave a Reply

Your email address will not be published. Required fields are marked *