Breaking News

സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി വർക്കല ജനമൈത്രി പോലീസ് മാതൃകയായി.

വർക്കല: മുനിസിപ്പൽ നഗരാതിർത്തിയിലെ ചാലുവിളയിൽ ജനമൈത്രി പോലീസും, വർക്കലയിലെ പ്രമുഖ കണ്ണാശുപത്രി യുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

വർക്കല മുനിസിപ്പാലിറ്റിയിലെ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും, വാർഡ് കൗൺസിലറുമായ വിജി. ആർ .വി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വർക്കല എസ് എച്ച് ഒ, വി.എസ് പ്രശാന്ത് നിലവിളക്ക് തെളിയിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അതിനു ശേഷം നേത്ര പരിശോധനക്ക് വിധേയനാവുകയും ചെയ്തു.

കല്ലങ്കോണം,ചാലുവിള പ്രദേശങ്ങളിലെ സാമൂഹ്യവിരുദ്ധ ശല്ല്യം വർദ്ധിക്കുന്നതായി ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയവർ പോലീസിനോട് പരാതി പറഞ്ഞു. ഇതിന് ഉടൻ പരിഹാരം കാണാമെന്നും ഈ പ്രദേശങ്ങളിൽ രാത്രികാലങ്ങളിലും പെട്രോളിംഗ് ശക്തമാക്കുമെന്നും എസ് ഐ ഷൈൻ (ജനമൈത്രി പോലീസ്) പരാതിക്കാർക്ക് ഉറപ്പുനൽകി. വർക്കല പോലീസ് സ്റ്റേഷനിൽ നിന്നും എസ്.ഐ അനിൽകുമാർ, അൻസാർ (ബീറ്റ് ഓഫീസർ) എന്നിവരും പങ്കെടുത്തു. ഡോ:നവീൻ, ആശ,നിതിൻ,ശ്രീബു,പ്രവീൺ,റോബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. അംഗനവാടി ടീച്ചർമാരായ സജിനി ശശിധരൻ, സർജിത റാണി,ആശ പ്രവർത്തക ബിന്ദു എന്നിവരും ക്യാമ്പിൽ സന്നിഹിതരായിരുന്നു. ഇന്ന് രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരു മണിവരെയായിരുന്നു ക്യാമ്പ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *