Breaking News

ബൈക്ക് അഭ്യാസത്തിനെതിരേ പരാതിപ്പെട്ടയാളുടെ മുഖമടിച്ചു തകർത്തു

വർക്കല : സ്‌കൂൾ വിദ്യാർഥികളുടെ ബൈക്ക് അഭ്യാസത്തിനെതിരേ പരാതി നൽകിയ യുവാവിന് വിദ്യാർഥിസംഘത്തിന്റെ ക്രൂരമർദനം. വർക്കല ചാവടിമുക്ക് ആതിര ഭവനിൽ അനു(33)വിനെയാണ് മുഖത്ത് കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചശേഷം റോഡിലിട്ട് മർദിച്ചത്.

അനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഖത്ത് അടിയന്തര ശസ്ത്രക്രിയ നടത്തി.

അനുവിന്റെ വീടിന്റെ പരിസരത്തുള്ള ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ ബൈക്കുകളിൽ അഭ്യാസപ്രകടനം നടത്തുന്നത് പതിവായിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്നതായും പരാതിയുണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *