
വർക്കല: ശനിയാഴ്ച രാവിലെ എട്ടു മണിയോടുകൂടി തീ പിടുത്തത്തിൽ മരണപ്പെട്ട അഭിരാമിയുടെയും ,കുഞ്ഞിന്റെയും മൃതദേഹങ്ങൾ വക്കത്ത് കണ്ണമംഗലം ക്ഷേത്രത്തിനു അടുത്തു ‘സിത്തീസ്’ വീട്ടിൽ രാവിലെ 9.30 ന് പൊതുദർശനത്തിന് വച്ച ശേഷം പതിനൊന്നു മണിയോടെ പുത്തൻചന്ത ജംഗ്ഷനിൽ എത്തിച്ചേരും . .അവിടെനിന്നും മരണപ്പെട്ട അഞ്ചു പേരുടെയും മൃതദേഹങ്ങൾ വഹിച്ചു കൊണ്ടുള്ള ആംബുലൻസുകൾ വാഹന വ്യൂഹങ്ങളുടെ അകമ്പടിയോടെ മരക്കട മുക്കിലെത്തി വിലാപയാത്രയായി വീട്ടിലേക്ക് എത്തുന്നു .വർക്കല പന്തുവിളയിൽ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 2.30 ന് സംസ്കാരം നടത്തുന്നതാണ്. ആ അഞ്ചുപേർക്കും ഒരുമിച്ചുറങ്ങാൻ അവരുടെയെല്ലാം പാദം പതിഞ്ഞ തെക്കേത്തൊടി ബുധനാഴ്ച ചെത്തി വെടിപ്പാക്കി. ഷെർലി നട്ടുനനച്ച് വളർത്തിയിരുന്ന ചെറുപൂന്തോട്ടത്തിനു സമീപമാണിത്.
വീടിനു തീപിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ ഒരു കുടുംബത്തിലെ അഞ്ചുപേർക്കും വർക്കല പന്തുവിളയിലെ വീട്ടുവളപ്പിലാണ് ഒരുമിച്ച് ചിതയൊരുങ്ങുന്നത്. ഗൃഹനാഥൻ പ്രതാപൻ, ഭാര്യ ഷെർലി, ഇളയമകൻ അഹിൽ, രണ്ടാമത്തെ മകൻ നിഹുലിന്റെ ഭാര്യ അഭിരാമി, ഇവരുടെ എട്ടുമാസം പ്രായമായ കുഞ്ഞ് റയാൻ എന്നിവരുടെ സംസ്‌കാരമാണ് ‘രാഹുൽ നിവാസി’ന്റെ പറമ്പിൽ നടക്കുക.

