Breaking News

ജില്ലാതല നാടക ശില്പശാലയുടെ സംഘാടകസമിതി രൂപീകരണ യോഗം നടന്നു.

വർക്കല : തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാതല നാടക ശില്പശാലയുടെ സംഘാടകസമിതി രൂപീകരണ യോഗം ഇന്ന് ചെറുന്നിയൂർ റെഡ്സ്റ്റാർ ലൈബ്രറിയിൽ നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ. വി.സുധീറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ.ബി.പി.മുരളി ഉത്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി ജി.എസ് സുനിൽ , വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ , ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി പ്രതിനിധി ഷിബു തങ്കൻ, റെഡ്സ്റ്റാർ ലൈബ്രറി പ്രസിഡന്റ് ശ്രീ. മണിദാസ് , സെക്രട്ടറി ശ്രീ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുരളി, സെക്രട്ടറി വി. രാജേന്ദ്രൻ , ജില്ലാ പഞ്ചായത്തംഗം പ്രിയദർശിനി, ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബീന, ബ്ലോക്ക് പഞ്ചായത്തംഗം രജനി അനിൽ, ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാബു, ഓമന ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നാടക ശില്പശാല സംഘടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് യോഗം ചർച്ച ചെയ്തു. MLA മാരെയും ത്രിതല പഞ്ചായത്ത് പ്രതിനിധികളെയും ഗ്രന്ഥശാലാ പ്രവർത്തകരെയും മറ്റ് സാംസ്ക്കാരിക പ്രമുഖരെയും ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. രൂപീകരണ യോഗാനന്തരം സംഘാടക സമിതിയുടെ ആദ്യ യോഗം താലൂക്ക് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന് ജില്ലാതല നാടക ശില്പശാല ഭംഗിയായി നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. വരും ദിനങ്ങളിൽ വിവിധ സബ് കമ്മിറ്റി യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ഭാരവാഹികൾ യോഗത്തിലറിയിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ – താലൂക്ക് തല ഭാരവാഹികളും താലുക്കുകളിലെ നിരവധി ഗ്രന്ഥശാലാ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *