Breaking News

മദ്യലഹരിയിലെ കയ്യാങ്കളി കത്തിക്കുത്തിൽ കലാശിച്ചു

വർക്കല : മൈതാനം ബാർ ഹോട്ടലിൽ മദ്യലഹരിയിൽ നാലു യുവാക്കൾ ചേർന്ന് ഒരാളിനെ വളഞ്ഞുവച്ചു ക്രൂരമായി മർദ്ദിക്കുകയായിരുന്നു . തടയാൻ ശ്രമിച്ച ജീവനക്കാരനുനേരെ നടത്തിയ കയ്യാങ്കളി കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. ഇന്നലെ രാത്രി ഒൻപത് മണിയോടെ ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിലായിരുന്നു സംഭവം. വെട്ടൂർ എസ്.എസ്.മൻസിലിൽ മുഹമ്മദ് താഹിർ ഉൾപ്പെടുന്ന സംഘമാണ് ബാറിലെ ശുചീകരണ തൊഴിലാളിയായ സൈദുൾ ഇസ്ലാമിനോട് വാക്കേറ്റമുണ്ടാവുകയും ഒടുവിൽ കത്തി വീശി സൈദുളിനെ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തത്. ജീവനക്കാരും നാട്ടുകാരും കൂടി യുവാക്കളെ ബലമായി കീഴ്‌പ്പെടുത്തി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. കത്തിക്കുത്തിൽ തോളിനു മുറിവേറ്റ ആസാം സ്വദേശിയായ സൈദുൾ വർക്കല താലൂക് ആശുപത്രിയിൽ ചികിത്സ തേടി. കയ്യാങ്കളിയിൽ ഇരുകൂട്ടർക്കും പരിക്കുപറ്റി. സംഭവ സ്ഥലത്തുനിന്നും പോലീസ് cctv ദൃശ്യങ്ങൾ ശേഖരി ച്ചു അന്വേഷണം ഊർജിതമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *