
വര്‍ക്കല: വര്‍ക്കല ഗവ.ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 31 വൈകുന്നേരം 5 മണിവരെ അപേക്ഷകള്‍ വര്‍ക്കല ഗവ.ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സ്വീകരിക്കും. ദിവസവേതന അടിസ്ഥാനത്തില്‍ 90 ദിവസത്തേക്കോ പുതിയ പുതിയ ജീവനക്കാരന്‍ നിയമിക്കപ്പെടുന്നത് വരെയോ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെയായിരിക്കും നിയമനം.
പ്രതിദിനം 755 രൂപ നിരക്കില്‍ പ്രതിമാസം 20,385 രൂപയായിരിക്കും ശമ്പളം. മറ്റ് ആനുകൂല്യവും ഉണ്ടായിരിക്കുന്നതല്ല. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ജൂണ്‍ 2 ന് രാവിലെ 11 മണിക്ക് വര്‍ക്കല ഗവ.ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വച്ച് ഇന്റര്‍വ്യൂ ഉണ്ടായിരിക്കും. അപേക്ഷകര്‍ ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ നടത്തുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസ്സായതിന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും വയസ്സും മേല്‍വിലാസവും തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ പകര്‍പ്പുമായി എത്തണം.
