Breaking News

75-ാം സ്വാതന്ത്ര്യ ദിനത്തില്‍ 75 രൂപയുടെ ഒറ്റ നാണയം

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് 75 രൂപയുടെ ഒറ്റ നാണയം പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 28ന് ഉദ്ഘാടനം നിര്‍വഹിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന സ്മരണാര്‍ത്ഥമാണ് നാണയമിറക്കുകയെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യത്തോടുള്ള ബഹുമാനം അടയാളപ്പെടുത്തുക എന്ന ഉദ്ദേശവും ഇതിന് പിന്നിലുണ്ട്. പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാണയം പ്രകാശനം ചെയ്യും.

നാണയത്തിന്റെ ഒരു വശത്ത് അശോകസ്തംഭവും അതിന് ചുവട്ടിലായി സത്യമേവ ജയതേ എന്നും എഴുതിയിരിക്കും. ഇടത് വശത്തായി ദേവനാഗരി ലിപിയില്‍ ‘ഭാരത്’ എന്നും രേഖപ്പെടുത്തും. ഇടത് വശത്തായി ദേവനാഗരി ലിപിയില്‍ ‘ഭാരത്’ എന്ന എഴുത്തുണ്ട്. വലത് വശത്തായി ഇന്ത്യ എന്ന് ഇംഗ്‌ളീഷിലും എഴുതും. റുപേ ചിഹ്നവും 75 എന്നും രേഖപ്പെടുത്തും. മറുവശത്തായി പാര്‍ലമെന്റിന്റെ ചിത്രം ആലേഖനം ചെയ്യും. ദേവനാഗരി ലിപിയില്‍ സന്‍സദ് സംഗുല്‍ എന്നും ഇംഗ്‌ളീഷില്‍ പാര്‍ലമെന്റ് മന്ദിരം എന്നും അടയാളപ്പെടുത്തും.

വൃത്താകൃതിയില്‍ 44 മി.മീറ്റര്‍ വ്യാസമുള്ള 35 ഗ്രാം ഭാരമുള്ള നാണയം വെള്ളി, ചെമ്പ്, നിക്കല്‍, സിങ്ക് എന്നിവ ചേര്‍ന്നതാണ്. ഞായറാഴ്ച നടക്കുന്ന പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ 25ഓളം പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, സമാജ്വാദി പാര്‍ട്ടിയടക്കം വിവിധ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കും. പ്രധാനമന്ത്രിയ്ക്ക് പകരം രാഷ്ട്രപതി ദ്രൗപതി മുര്‍മു തന്നെ മന്ദിരം ഉദ്ഘാടനം ചെയ്യണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. മോദി ഉദ്ഘാടനം ചെയ്യുന്നതിനെ എതിര്‍ത്തുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി തള്ളിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *