

വര്‍ക്കല: വര്‍ക്കല റെയില്‍വേ സ്റ്റേഷന് അകത്ത് പ്രവര്‍ത്തിക്കുന്ന എ.വി.ടി.എം(ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീന്‍) ജീവനക്കാരന്റെ ബാഗ് മോഷണം പോയി. നഷ്ടപ്പെട്ട ബാഗില്‍ 12,000 രൂപയുണ്ടായിരുന്നതായി ജീവനക്കാരനായ ശ്രീകുമാര്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക് 12 മണിയോടെയായിരുന്നു സംഭവം. ആ സമയത്ത് കൊല്ലം ഭാഗത്തേക്ക് കേരള എക്‌സ്പ്രസും തിരുവനന്തപുരം ഭാഗത്തേക്ക് മെമുവും കടന്നുപോകേണ്ടിയിരുന്നതിനാല്‍ നല്ല ടിക്കറ്റ് വെന്‍ഡിംഗ് മെഷീന് മുന്നില്‍ നല്ല തിരക്കായിരുന്നു.





ഈ സമയം മുതലെടുത്താണ് മോഷണം നടന്നത്. തിരക്ക് ഒഴിഞ്ഞ ശേഷം ടിക്കറ്റ് വെന്‍ഡിംഗ് മെഷീന് സമീപം വച്ചിരുന്ന ബാഗ് നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രീകുമാര്‍ മനസിലാക്കിയത്. ടിക്കറ്റ് വെന്‍ഡിംഗ് മെഷീന് സമീപം ഏകദേശം 40 വയസ് തോന്നിപ്പിക്കുന്ന ഒരാള്‍ ടിക്കറ്റ് എടുക്കാതെ ഏറെ നേരം വെറുതേ ചുറ്റിത്തിരിഞ്ഞത് ശ്രദ്ധയില്‍പെട്ടുവെന്നും ഇവിടെ നില്‍ക്കുന്നതെന്താണ് ചോദിച്ചപ്പോള്‍ വേറൊരാവശ്യത്തിന് നില്‍ക്കുന്നതാണെന്ന് അയാള്‍ പറഞ്ഞതായും ശ്രീകുമാര്‍ പറഞ്ഞു. റെയില്‍വേ പോലീസിനും വര്‍ക്കല പോലീസിനും ശ്രീകുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.




