

വര്‍ക്കല: വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്ര കോമ്പൗണ്ടിനകത്ത് മോഷണം നടത്തിയ മോഷ്ടാവിനെ വര്‍ക്കല പോലീസ് പിടികൂടി. പ്രായപൂര്‍ത്തിയാവാത്ത ആളാണ് മോഷ്ടാവ് എന്നാണ് ലഭിക്കുന്ന വിവരം. ക്ഷേത്രത്തിലെ കീഴ്ശാന്തിയായ നരസിംഹ റാവുവിന്റെ പണവും എ.ടി.എം കാര്‍ഡുമാണ് പ്രതി മോഷ്ടിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിക്കും 6 മണിക്കും ഇടയിലായിരുന്നു സംഭവം. 16,600 രൂപയും എ.ടി.എം കാര്‍ഡുമാണ് പ്രതി മോഷ്ടിച്ചത്. ക്ഷേത്ര കോമ്പൗണ്ടിനകത്ത് കീഴ്ശാന്തിമാര്‍ക്ക് വിശ്രമത്തിനും സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും അനുവദിച്ചിട്ടുള്ള മുറിയുടെ പൂട്ട് പൊളിച്ച് അകത്തുകടന്നാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന പണവും എ.ടി.എം കാര്‍ഡും കള്ളന്‍ കവര്‍ന്നത്.


