Breaking News

ഏകീകൃത സിവില്‍ കോഡ്: ശക്തമായി എതിര്‍ക്കാന്‍ മുസ്ലിം വ്യക്തി നിയമബോര്‍ഡ്

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡിനെ ശക്തമായി എതിര്‍ക്കാന്‍ മുസ്ലിം വ്യക്തി നിയമബോര്‍ഡ് തീരുമാനം. കഴിഞ്ഞ ദിവസം ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് മുസ്ലിം വ്യക്തി നിയമബോര്‍ഡ് അടിയന്തിര തീരുമാനം കൈക്കൊണ്ടത്. നരേന്ദ്ര മോദി ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച് പ്രസംഗിച്ചതിന് പിന്നാലെ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അടിയന്തിര യോഗം വിളിച്ചുചേര്‍ക്കുകയും ഏകീകൃത സിവില്‍ കോഡിനെ ശക്തമായി എതിര്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എതിര്‍പ്പ് വ്യക്തമാക്കി നിയമ കമ്മീഷന് കൈമാറാനുള്ള രേഖ ബോര്‍ഡ് തയ്യാറാക്കി. എന്തുകൊണ്ടാണ് എതിര്‍പ്പ് എന്നത് സംബന്ധിച്ച് കമ്മിഷന് കൈമാറുന്ന രേഖയില്‍ വിശദീകരിക്കും. ജൂലൈ 14-നകം അഭിപ്രായം അറിയിക്കാനാണ് നിയമ കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *