Breaking News

പണപ്പെരുപ്പ നിരക്ക് കുറഞ്ഞു; ആഗോള വിപണികളെ പിന്നിലാക്കി ഇന്ത്യ മുന്നേറി

ന്യൂഡല്‍ഹി: പണപ്പെരുപ്പ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയെത്തിയതോടെ ആഗോള വിപണികളെ പിന്നിലാക്കി ഇന്ത്യ മുന്നേറി. പലിശ നിരക്ക് വര്‍ധന താല്‍ക്കാലികമായി നിര്‍ത്തിവെച്ചതും പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന ജി.ഡി.പി നിലവാരവും വിപണി വളര്‍ച്ചയ്ക്ക് കരുത്തേകി. ബുധനാഴ്ച വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ നിഫ്റ്റി അതിന്റെ എക്കാലത്തെയും റെക്കോര്‍ഡ് നിലവാരത്തിലേക്ക് കുതിച്ചു. നിഫ്റ്റി പോയിന്റ് നിലവാരം 18,908 ലെത്തിയപ്പോള്‍ സെന്‍സെക്സ് 63,716 ലെത്തി. ടാറ്റ മോട്ടോഴ്സ്, എസ്.ബി.ഐ, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ്, ടൈറ്റാന്‍, ഐ.ടി.സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ലോകത്തെതന്നെ അഞ്ചാമത്ത വലിയ ഇക്വിറ്റി മാര്‍ക്കറ്റായ ഇന്ത്യന്‍ വിപണി 3.48 ലക്ഷം കോടി രൂപ മൂല്യമുള്ളതാണ്. 2020 ഡിസംബര്‍ പാദത്തിനു ശേഷം മൊത്തം വിപണി മൂല്യത്തില്‍ ഇന്ത്യ കുത്തനെ ഉയര്‍ന്നതായി ബ്ലൂംബര്‍ഗിന്റെ കണക്കുകള്‍ കാണിക്കുന്നു. ജൂണ്‍ പാദത്തില്‍ 13.80 ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തിയതോടെയാണ് രാജ്യത്തെ സൂചികകള്‍ ആഗോള വിപണികളില്‍ മുന്നിലെത്തിയത്.

ആഗോള നിലവാരത്തില്‍ യു.എസും ജപ്പാനും മികച്ച പ്രകടനം കാഴ്ചവച്ചു. 45.90 ലക്ഷം കോടി ഡോളറിന്റെ മൂല്യമുള്ള യു.എസ് വിപണിയില്‍ 6.38 ശതമാനം വര്‍ധിച്ചപ്പോള്‍ 5.83 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള ജപ്പാന്‍ 3.11 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. അതേസമയം, 10.02 ലക്ഷം കോടി രൂപയുടെ വിപണിമൂല്യമുള്ള ചൈനയില്‍ 8.46 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *