
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ വീരളം പച്ചംകുളം ശ്രീനാഗരുകാവ് ദേവീക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ വീരളം അക്കരവിള വീട്ടില്‍ സനലിന്റെ മകന്‍ മണിക്കുട്ടന്‍ എന്ന ശ്യാം(26), ആറ്റിങ്ങല്‍ കുഴിമുക്ക് കാരക്കാച്ചിവിള പ്ലാവിള പുത്തന്‍വീട്ടില്‍ രാമന്‍ നായരുടെ മകന്‍ ശങ്കരന്‍(57) എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ചെടുത്ത വസ്തുക്കള്‍ പ്രതികള്‍ ആറ്റിങ്ങലില്‍തന്നെയുള്ള ആക്രിക്കടയില്‍ വില്‍ക്കുകയായിരുന്നു.


ക്ഷേത്രത്തിന് മുന്നില്‍ ഓട്ടുവിളക്ക് സ്ഥാപിക്കാനായി ഉറപ്പിച്ചിരുന്ന ദണ്ഡും തിടപ്പള്ളിയില്‍ സൂക്ഷിച്ചിരുന്ന വെങ്കല ചരുവങ്ങളും, ചെമ്പ് കുടം. തൂക്കുവിളക്ക്, പൂജാസാധനങ്ങള്‍ എന്നിവയുള്‍പ്പെടെ 50,000 രൂപയുടെ സാധനങ്ങളാണ് പ്രതികള്‍ കവര്‍ന്നത്. ആറ്റിങ്ങല്‍ എസ്.എച്ച.ഒ അജയന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജിഷ്ണു, ബിജു ഹക്ക്, എ.എസ്.ഐമാരായ ശരത്കുമാര്‍, ശ്യാംലാല്‍, ജിഹാനില്‍ ഹക്കിം, സ്‌പെഷ്യല്‍ സി.പി.ഒമാരായ ഷാജി, മഹേഷ്, സി.പി.ഒമാരായ സയ്യദ് അലി ഖാന്‍, വിഷ്ണുലാല്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.
