Breaking News

വി.എസിനെ അധിക്ഷേപിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. നഗരൂര്‍ നെടുംപറമ്പ് സ്വദേശി അനൂപിനെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. വി.എസ്സിന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ അധിക്ഷേപിച്ചു കൊണ്ട് ആറ്റിങ്ങല്‍ ഗവണ്മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകനായ അനൂപ് വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *